|    Dec 18 Mon, 2017 6:59 am
FLASH NEWS

ഗാന്ധിനഗറിനു സമീപം കണ്ടെത്തിയ നന്നങ്ങാടികള്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കും

Published : 27th October 2017 | Posted By: fsq

 

കൊടകര: കൊടകര ടൗണിലെ ഗാന്ധിനഗറിനു സമീപം കണ്ടെത്തിയ നന്നങ്ങാടികള്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കും. ഇന്ന് രാവിലെയാണ് പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്നത്. കൊടകര ഗാന്ധിനഗറില്‍ നിന്ന് കമ്യൂണിറ്റിഹാള്‍ പരിസരത്തേക്കുള്ള വഴിയില്‍ മൂന്നു നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു. ടാറിടാത്ത വഴിയിലെ മണ്ണ് കനത്തമഴയില്‍ കുത്തിയൊലിച്ചുപോയതിനെ തുടര്‍ന്നാണ് നന്നാങ്ങാടികളുടെ അഗ്രഭാഗം മണ്ണിനു പുറത്തേക്കു കാണപ്പെട്ടത്. ഈ പ്രദേശത്ത് നേരത്തെ ഇത്തരത്തിലുള്ള നിരവധി നന്നങ്ങാടികള്‍ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss