|    Oct 19 Thu, 2017 2:46 pm
FLASH NEWS

ഗാന്ധിജി അപകടത്തിലായിട്ടും കാണാതെ ഗാന്ധി ശിക്ഷ്യന്മാരുടെ ഭരണസമിതി

Published : 15th July 2017 | Posted By: fsq

 

അടിമാലി: അടിമാലി പഞ്ചായത്തോ ഫീസ് കവാടത്തില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപം അപകടാവസ്ഥയിലായിട്ടും കണാത്ത മട്ടില്‍ ഗാന്ധി ശിക്ഷ്യന്‍മാര്‍. ഗാന്ധി പ്രതിമയുടെ ഭാഗങ്ങള്‍ ഒടിഞ്ഞ് തൂങ്ങിയും വിണ്ടുകീറിയ നിലയിലുമാണ്. പ്രതിമയും പരിസരവും സംരക്ഷി ക്കാതെ രാഷ്ട്രപിതാവിനെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണസമിതി . ദിവസവും ഇതിന് മുമ്പിലൂടെയാണ് ഖദര്‍ ധാരികളടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മറ്റും ഓഫിസിലെത്തുന്നത്. എന്നാല്‍ ഇതൊന്നും കണ്ടഭാവം ഇവരിലില്ല.കൊട്ടിഘോഷിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിമ   അനാഛാദനം ചെയ്തത്. 2015ല്‍ ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് അന്നത്തെ യുഡിഎഫ് ഭരണസമിതി പഞ്ചായത്തോഫിസിന് മുമ്പില്‍ പ്രതിമ സ്ഥാപിച്ചത്. അന്ന് തന്നെ ഇതിനെ സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നിരുന്നു. ആദ്യം ഗാന്ധിജിയുമായി യാതൊരു രൂപസാദൃശ്യവുമാല്ലാത്ത പ്രതിമയാണ് നി ര്‍മ്മിച്ചത്. മാധ്യമങ്ങളില്‍ വാ ര്‍ത്തയാവുകയും ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പുതിയ പ്രതിമ നിര്‍മ്മിക്കാന്‍ ഭരണസമിതി തീരുമാനിച്ചു.പിന്നീട് നിര്‍മ്മിച്ചതിനും യാതൊരു രൂപസാദൃശ്യവുമില്ലായിരുന്നു.എന്നാല്‍ പ്രതിമ ധൃതിപിടിച്ച് അനാഛാദനം ചെയ്യുകയായിരുന്നു.2015 ആഗസ്റ്റ് 22നാണ് പരിപാടി നടത്തിയത്. പ്രതിമകണ്ട് ഞെട്ടിയ ഉമ്മന്‍ചാണ്ടി അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിനേയും കോണ്‍ഗ്രസ് നേതാക്കളേയും വേദിയില്‍ വച്ചുതന്നെ ദേഷ്യപ്പെടുകയും  ശകാരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപിതാവിനെ അവഹേ ളിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതി ഇതുവരെ സ്വീകരിച്ചിട്ടില്ല.ഇപ്പോഴും വിരൂപ രൂപത്തിലുള്ള സ്തൂപം അങ്ങനെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.ഇത് വീണ്ടും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക