|    Oct 22 Sun, 2017 4:56 am
Home   >  National   >  

ഗാന്ധിജിയെ വധിയ്ക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി സിഐഡി റിപ്പോര്‍ട്ട്

Published : 27th July 2016 | Posted By: mi.ptk

rss-ghandi

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വധിയ്ക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഗോവാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി 1947ലെ സിഐഡി റിപ്പോര്‍ട്ടില്‍ പറയുന്നു.വധ ഗൂഢാലോചനയ്ക്കായി 50ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിസംബര്‍ ഒന്നിന് മഥുരയില്‍ ഒത്തുകൂടിയതിനും രേഖകളുണ്ട്. ഗാന്ധിയ്ക്ക് മുസ്‌ലിംങ്ങളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും അവരെ ഇന്ത്യയില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതിന് നമ്മള്‍ അനുവദിക്കരുതെന്ന് ഗോവാള്‍ക്കര്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും ഡല്‍ഹി സിഐഡി എസ്പിയുടെ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംങ്ങള്‍ക്കെതിരെ കലാപമുണ്ടായാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇതിനായി പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

new-2-gandhi-exclusive-lead

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ക്യാച്ച് ന്യൂസാണ് രഹസ്യ രേഖകള്‍ പുറത്ത് വിട്ടത്.
ഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന വാദം വീണ്ടും ഉയരുന്നതിനിടെയാണ് വാദത്തെ സാധൂകരിക്കുന്ന സിഐഡി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക