|    Feb 23 Fri, 2018 4:30 am
FLASH NEWS

ഗാന്ധിജിയെ തമസ്‌കരിക്കുന്ന ഭരണകൂടങ്ങളുടെ നീക്കം അപലപനീയം

Published : 31st January 2017 | Posted By: fsq

 

പത്തനംതിട്ട: മഹാത്മാഗാന്ധിയെ മാറ്റിനിര്‍ത്തി ഇന്ത്യയ്‌ക്കൊരു ചരിത്രമില്ലെന്നും ഗാന്ധിജിയെ തമസ്‌കരിക്കുന്ന ഭരണകൂടങ്ങളുടെ നീക്കം അപലപനീയമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അടൂര്‍ ഭദ്രാസനാധിപന്‍ ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്ത. മതാന്ധതയ്‌ക്കെതിരേ മഹാത്മാഗാന്ധിജിക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസിസി സംഘടിപ്പിച്ച  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും വര്‍ഗീയതയ്‌ക്കെതിരേ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം ലോകത്തിന് സംഭാവന ചെയ്ത അമൂല്യവ്യക്തിത്വമാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം അനുസ്്മരിച്ചു.  ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമയ്ക്കു ചുറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കില്ലെന്നും പ്രതിമയെ സംരക്ഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. കൃഷ്ണാനന്ദ തീര്‍ത്ഥപാദര്‍, അബ്ദുല്‍ റഷീദ് മൗലവി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍നായര്‍, പി മോഹന്‍രാജ്, ഡിസിസി ഭാരവാഹികളായ എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുല്‍ സലാം, എം സി ഷെരീഫ്, വല്‍സന്‍ ടി കോശി, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, സജി കൊട്ടയ്ക്കാട്, റോജിപോള്‍ ദാനിയേല്‍, എം ജി കണ്ണന്‍, എം എസ് പ്രകാശ്, ബോധേശ്വരപണിക്കര്‍, ജാസിംകുട്ടി, കെ ജി അനിത, എലിസബത്ത് അബു, എസ് ബിനു, റെനീസ് മുഹമ്മദ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss