|    Jun 23 Sat, 2018 8:01 am
FLASH NEWS

‘ഗാന്ധിജിയെ അവഹേളിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു’

Published : 31st January 2017 | Posted By: fsq

 

ആലപ്പുഴ: മഹാത്മാഗാന്ധിയെ സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും മണ്‍മറഞ്ഞ ദേശീയ നേതാക്കളെ ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ വി നാരായണന്‍ നായര്‍ പറഞ്ഞു. ഗാന്ധിജിയുടെ 69-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിയന്‍ ദര്‍ശനവേദി ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി നാരായണന്‍ നായര്‍.കല്ലുപാലം ജങ്ഷനില്‍നിന്നും ഗാന്ധിയര്‍ ദര്‍ശനവേദി പ്രവര്‍ത്തകര്‍ ജാഥയായി ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ എത്തിചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഗാന്ധിയര്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല രക്തസാക്ഷി ദിനാചരണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയം അവതരിപ്പിക്കുകയും പി ജെ കുര്യന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഇ ഷാബ്ദ്ദീന്‍, എം എ ജോണ്‍ മാടമന, ബി സുജാതന്‍, റോജോ ജോസഫ്, ജോര്‍ജ് തോമസ് ഞാറക്കാട്, ഇ ഖാലിദ്, എസ്  ഉണ്ണികൃഷ്ണന്‍, റ്റി എം സന്തോഷ്, എന്‍ എന്‍ ഗോപിക്കുട്ടന്‍, ജേക്കബ് എട്ടില്‍, ലൈസമ്മ ബേബി, വത്സമ്മ വര്‍ഗീസ്, പി റ്റി രാമചന്ദ്രപണിക്കര്‍, ആന്റണി കരിപ്പാശ്ശേരി നേതൃത്വം നല്‍കി.രാജ്യത്തിന് അപമാനംവള്ളികുന്നം: ഗാന്ധിജിയെ തമസ്‌കരിക്കുന്നവരും ആക്ഷേപിക്കുന്നവരും രാജ്യത്തിന് അപമാനമാണെന്ന്് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ചൂനാട്ട് നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. ജലീല്‍ അരീക്കര, ലിബിന്‍ഷ, സുബിന്‍, അനീഷ്, ശ്രീജിത്ത്, വിജിത്ത്, വിനോദ് തളീരാടി, ഉനൈസ്, വിഷ്ണു, നാദിഷ് എന്നിവരാണ് ഉപവാസമിരുന്നത്. സമാപന സമ്മേളനത്തില്‍ ഹാരിസ് ബാബു ചാലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കറ്റാനം ഷാജി, കെ ബി ബാബു രാജ്, കെ ആര്‍ മുരളീധരന്‍, ജി വേണു, എം കെ ബിജുമോള്‍, ജി രാജീവ് കുമാര്‍, പി രാമചന്ദ്രന്‍ പിള്ള സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss