|    Oct 20 Sat, 2018 2:45 pm
FLASH NEWS

ഗാന്ധിജയന്തി വാരാഘോഷം : ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

Published : 23rd September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിനു രാവിലെ 10ന് മാനന്തവാടി ഗവ. ബിഎഡ് കോളജില്‍ നടക്കും. കോളനികളില്‍ ബോധവല്‍ക്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തെ അധികരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മല്‍സരം, യുപി വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മല്‍സരം, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മല്‍സരം എന്നിവ സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി എക്‌സിബിഷന്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണ ചിത്രപ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. മത തീവ്രവാദം, വര്‍ഗീയത, ലഹരി എന്നിവയ്‌ക്കെതിരേ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കും. സമാപനത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് മതസൗഹാര്‍ദ ജ്വാല തെളിയിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ 300 കോളനികളില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെപ്പറ്റി ക്ലാസും പ്രേരക്മാര്‍ക്ക് ഉപന്യാസ മല്‍സരവും നടത്തും. യുവജനക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി, ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണം, എക്‌സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത കേരളവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികള്‍, പഞ്ചായത്തുകളില്‍ ശുചീകരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, പഞ്ചായത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കുടുംബശ്രീ, നെഹ്‌റുയുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, ഡോ. പി ലക്ഷ്മണന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, മാനന്തവാടി ബിഎഡ് സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ എ സജിത്ത്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷ്, ഡിഡിപി ഓഫിസ് എച്ച്എസ് ജയകൃഷ്ണന്‍, പി അജിത്കുമാര്‍, കെ എം ഫ്രാന്‍സിസ്, ഇ കെ ബിജുജന്‍, കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss