|    Jul 23 Mon, 2018 1:06 pm
FLASH NEWS

ഗാന്ധിജയന്തി വാരം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

Published : 29th September 2017 | Posted By: fsq

 

കോട്ടയം: ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 8.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി രാവിലെ എട്ടിന്് കലക്ടറേറ്റ് വളപ്പില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടവും സമാധാന റാലിയും എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. നഗരസഭാധ്യക്ഷ ഡോ. പി ആര്‍ സോന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, പിആര്‍ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി സി ജി വാസുദേവന്‍ നായര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, എഡിസി (ജനറല്‍) പി എസ് ഷിനോ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ അരവിന്ദാക്ഷന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി എന്‍ സുരേഷ്, കലക്ടര്‍ ഡോ. ബി എസ് തിരുമേനി, പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ തോമസ്  സംസാരിക്കും.ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇക്കുറി ഗാന്ധിജയന്തി വാരം ആഘോഷിക്കുന്നത്. എക്‌സൈസ്, വിദ്യാഭ്യാസം, ഗ്രാമവികസനം, കൃഷി വകുപ്പ്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയും കുടുംബശ്രീ മിഷന്‍, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, നാഷനല്‍ സര്‍വീസ് സ്‌കീം, ഗാന്ധിയന്‍ സംഘടനകള്‍, എന്‍സിസി, എസ്പിസി എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോലിസ്, കോട്ടയം താലൂക്ക് കാര്യാലയം, പിഡബ്ല്യുഡി, ജില്ലാ സപ്ലൈ ഓഫിസ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകള്‍ സാങ്കേതിക സഹായം നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss