|    Jul 16 Mon, 2018 10:20 am

ഗാന്ധിജയന്തി വാരം; ജില്ലയില്‍ വിപുലമായ ആഘോഷങ്ങള്‍

Published : 26th September 2017 | Posted By: fsq

 

കൊല്ലം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരം കൊല്ലം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനാഘോഷത്തോടെ തുടക്കം കുറിക്കുന്ന പരിപാടികള്‍ എട്ടുവരെ നീണ്ടുനില്‍ക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, മറ്റ് വകുപ്പുകള്‍, വിവിധ ഗാന്ധിയന്‍ സംഘടനകള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാഘോഷംസംഘടിപ്പിച്ചിരിക്കുന്നത്.ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ 7.30ന്  ചിന്നക്കട ജങ്ഷനില്‍  ശാന്തിയാത്രയ്ക്ക് തുടക്കം കുറിക്കും. ബീച്ചിനു സമീപത്തെ ഗാന്ധി പാര്‍ക്കില്‍ യാത്ര സമാപിക്കും. തുടര്‍ന്ന്  ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, സര്‍വ്വമത പ്രാര്‍ത്ഥന, സമ്മേളനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ഗാന്ധിജയന്തി ദിന സന്ദേശം തുടങ്ങിയവ നടക്കും.  വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നഗരത്തിലെ കോളജുകളിലെ എന്‍സിസി കേഡറ്റുകള്‍,  എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗാന്ധി ചിത്രപ്രദര്‍ശനം, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍, സെമിനാറുകള്‍, സ്—കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഗാന്ധി കലോത്സവം,   തുടങ്ങിയവും സംഘടിപ്പിച്ചിട്ടുണ്ട്.ഗാന്ധിജയന്തി ദിനം ഖാദി വകുപ്പ് ശുചിത്വ ദിനമായി ആചരിക്കും. കൊട്ടാരക്ക വാളകം പനവേലില്‍ അടഞ്ഞുകിടക്കുന്ന ഖാദി ഉല്‍പാദന കേന്ദ്രം ഗാന്ധിജയന്തി വാരത്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) വര്‍ഗീസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടികളുടെ കോര്‍ഡിനേറ്ററായി ജി ആര്‍ കൃഷ്ണകുമാറിനെ നിയോഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss