|    Mar 28 Tue, 2017 10:04 am
FLASH NEWS

ഗാന്ധിജയന്തി ദിനത്തില്‍ ഹിന്ദു മഹാസഭ ഗോദ്‌സെയുടെ പ്രതിമ അനാഛാദനം ചെയ്തു

Published : 2nd October 2016 | Posted By: Navas Ali kn

godse

ഒക്ടോബര്‍ രണ്ടിന് രാജ്യം ഗാന്ധിജയന്തി ദിനമായി ആചരിച്ചപ്പോള്‍ അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ ഗാന്ധി ഘാതകനായ ഗോദ്‌സെയുടെ പ്രതിമ അനാഛാദനം ചെയ്തു. മീറത്തിലെ ഓഫിസിലാണ് ഹിന്ദു മഹാസഭ ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയുടെ പ്രതിമ പൂജിച്ച ശേഷം അനാഛാദനം ചെയ്തത്. ഗാന്ധി ജയന്തിയെ ധിക്കാര്‍ ദിവസ് ആയിട്ടാണ് ഹിന്ദു മഹാസഭ ആഘോഷിക്കുന്നത്. 2014ല്‍ തന്നെ ഗോദ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോഴാണ് അതിന് സാഹചര്യം ഒത്തു വന്നതെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. ഗോദ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഗാന്ധി ജയന്തി ദിനത്തെക്കാള്‍ നല്ല വേറെ ദിവസമില്ലെന്നും ശര്‍മ പറഞ്ഞു. ഇന്ത്യക്കാര്‍ ഗാന്ധിയുടെ മാര്‍ഗ്ഗം പിന്‍തുടരുന്നത് അവസാനിപ്പിച്ച് ഗോദ്‌സയെ ആരാധിക്കാന്‍ തുടങ്ങിയെന്നാണ് പ്രതിമ അനാഛാദനത്തിലൂടെ തങ്ങള്‍ തെളിയിക്കുന്നതെന്നും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. 45000 രൂപ മുടക്കിയാണ് ഗോദ്‌സെയുടെ പ്രതിമ നിര്‍മിച്ചത്. ഗാന്ധിജിയെ വെടിവെച്ചു കൊന്ന ജനുവരി 30 അനന്യ ദിവസ് ആയിട്ടാണ് ഹിന്ദു മഹാസഭ ആചരിക്കാറുള്ളത്.

More News…

ഗാന്ധിയെ വെടിവച്ചുകൊന്ന ഗോദ്‌സെക്ക് സല്യൂട്ട്: സാധ്വി പ്രാചി

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day