|    May 26 Fri, 2017 6:41 pm
FLASH NEWS

ഗാന്ധിജയന്തി: ഇന്ന് ഗ്രാമസഭകള്‍ ചേരും

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനമായ ഇന്ന് രാജ്യമെമ്പാടുമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ഗ്രാമസഭകള്‍ ചേരാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശം. ഗാന്ധിജയന്തി ദിനത്തില്‍ ഗ്രാമസഭകള്‍ ചേരണമെന്ന് നിര്‍ദേശിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി അമര്‍ജിത് സിന്‍ഹ കത്തെഴുതിയിരുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ആലോചിക്കാന്‍ ഗ്രാമസഭകള്‍ ചേരുന്നതുമൂലം കഴിയുമെന്ന് കത്തില്‍ പറയുന്നു. ഗ്രാമസഭകള്‍ വഴി അതതുപ്രദേശത്തെ സാമൂഹിക സൂചിക സംബന്ധിച്ച കണക്കെടുപ്പു വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day