|    May 22 Mon, 2017 9:09 pm
FLASH NEWS

ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു

Published : 15th August 2016 | Posted By: SMR

ചെന്നൈ: രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ തമിഴ് ഗാനരചയിതാവും കവിയുമായ നാ മുത്തുകുമാര്‍ (41) അന്തരിച്ചു. മഞ്ഞപ്പിത്തം പിടിപെട്ടതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ഇന്നലെയായിരുന്നു അന്ത്യം. കാഞ്ചീപുരം സ്വദേശിയായ മുത്തുകുമാര്‍ ഡിഎംകെ സ്ഥാപകന്‍ അണ്ണാ ദുരൈയുടെ അകന്ന ബന്ധുവാണ്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലെ ആനന്ദയാശൈ മീതുകിരള്‍… എന്ന ഗാനവും ശൈവം എന്ന ചിത്രത്തിലെ അഴകെ അഴക്… എന്ന ഗാനവുമാണ് അദ്ദേഹത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബാലു മഹേന്ദ്രയുടെ സംവിധാന സഹായിയായാണു മുത്തുകുമാര്‍ സിനിമാരംഗത്തെത്തിയത്. തുടര്‍ന്നു ഭാഷയിലുള്ള പ്രാഗല്‍ഭ്യം ഗാനരചനയിലേക്കെത്തിക്കുകയായിരുന്നു. നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day