|    Jun 25 Mon, 2018 3:41 pm

ഗാനരചനയില്‍ 50 വര്‍ഷം പിന്നിട്ട ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചു

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചനയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പിയെ തിരുവനന്തപുരം വൈഎംസിഎ വാര്‍ഷിക കുടുംബ കൂട്ടായ്മയില്‍ ആദരിച്ചു. പണത്തോടുള്ള അമിതമായ ആസക്തി ആനുകാലിക ജീവിതത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണെന്നും എത്ര പണം നേടിയാലും ആര്‍ത്തി ഒടുവില്‍ നമ്മെ തിരിഞ്ഞുകൊത്തുകയേയുള്ളൂവെന്നും കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.  വാര്‍ധക്യത്തിന്റെ ദൈന്യത കേരളത്തെ സാംസ്‌കാരികമായി പിന്നോട്ടുവലിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിലകളിലെത്തിയ മക്കള്‍ ഉണ്ടായിട്ടും ഒറ്റപ്പെടലും നിസ്സഹായതയും അനുഭവിക്കുന്ന അമ്മയെക്കുറിച്ച് 2015ല്‍ താന്‍ നിര്‍മിച്ച “അമ്മയ്‌ക്കൊരു താരാട്ട്എന്ന പടം കാണാന്‍ ആളുണ്ടായില്ലെന്നതു മലയാളി  മനസ്സിന്റെ മരവിപ്പിനെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.25 ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും 29 ചിത്രങ്ങള്‍  സംവിധാനം ചെയ്യുകയും 85 ചിത്രങ്ങള്‍ക്കു തിരക്കഥ രചിക്കുകയും ചെയ്തു. 270 ചിത്രങ്ങള്‍ക്കായി 2000ലേറെ ഗാനങ്ങളും മറ്റിനങ്ങളില്‍  1000ത്തിലേറെ ഗാനങ്ങളും എഴുതിയ തമ്പി, തന്റെ 26ാം വയസ്സില്‍ കാട്ടുമല്ലിക എന്ന സിനിമയ്ക്കു ഗാനമെഴുതിക്കൊണ്ടാണു ചലച്ചിത്ര ഗാനരചന ആരംഭിച്ചത്. ഗാനരചനയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ വൈഎംസിഎ പ്രസിഡന്റ് കെ വി തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സഞ്ജീവ് ബാബു ഫ്യൂഷന്‍ ഗിറ്റാര്‍ അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss