|    Jan 19 Thu, 2017 4:02 am
FLASH NEWS

ഗാനമേളക്കിടെ സംഘര്‍ഷം; എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പോലിസുകാര്‍ക്കു പരിക്ക്

Published : 12th February 2016 | Posted By: SMR

വടകര: ക്ഷേത്രോല്‍സവത്തില്‍ ഗാനമേളക്കിടയിലെ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ അക്രമം. അക്രമത്തില്‍ എസ്‌ഐ അടക്കം അഞ്ചു പോലിസുകാര്‍ക്കു പരിക്കേറ്റു.
കണ്ണൂക്കരക്കടുത്ത് മാടാക്കര തിരുവാണി ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളക്കിടെയാണ് സംഭവം. ഫ്‌ളൈയിങ് സ്‌ക്വാഡ് എസ്‌ഐ അനില്‍കുമാര്‍, പോലിസുകാരായ ബിജുകുമാര്‍, രതീശന്‍, നിജേഷ്, ശ്രീജേഷ് എന്നിവര്‍ക്കാണ് പരിക്ക്.
രാത്രി ഗാനമേളക്കിടയില്‍ നൃത്തം ചെയ്യുന്നവരെ വോളന്റിയര്‍മാര്‍ തടഞ്ഞതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായി.
ഇതറിഞ്ഞു പ്രശ്‌നം നിയന്ത്രിക്കാനത്തിയെ പോലിസിനെതിരെ ആളുകള്‍ തിരിയുകയായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്നു പോലിസിന് മര്‍ദനമേറ്റു. ഏറെ പണിപ്പെട്ടാണ് പോലീസുകാരെ ജനങ്ങള്‍ക്കിടയില്‍ നിന്നും മാറ്റാനായത്. പരിക്കേറ്റ എസ്‌ഐ അടക്കമുള്ള പോലിസുകാര്‍ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി.
പോലിസിനെ ആക്രമിച്ചതിനും ഔദ്യോഗികകൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന ഇരുപതോളം ആളുകളുടെ പേരില്‍ ചോമ്പാല പോലിസ് കേസെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക