|    Sep 20 Thu, 2018 10:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗാഡ്ഗില്‍ റിപോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണം: പ്രഫ. സാറാ ജോസഫ്

Published : 13th August 2018 | Posted By: kasim kzm

തൃശൂര്‍: പരിസ്ഥിതിയുടെ നിലനില്‍പിന് ഗാഡ്ഗില്‍ റിപോര്‍ട്ട് പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് പ്രഫ. സാറാ ജോസഫ്. ആവാസവ്യവസ്ഥയുടെ നിലനില്‍പിനും അതിജീവനത്തിനുമായി ബയോക്രസിയാണ് വേണ്ടതെന്ന തിരിച്ചറിവോടെ മുന്നേറുകയാണ് നാമിനി ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
വിവിധ പാരിസ്ഥിതിക-സാംസ്‌കാരിക-കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡില്‍ നടന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാറാ ജോസഫ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷക പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നു. മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ കുസുമം ജോസഫ്, ടി വി രാജന്‍, ജോണ്‍ പെരുവന്താനം സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss