|    Feb 21 Wed, 2018 4:41 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഗാംബിയ

Published : 26th January 2017 | Posted By: fsq

 

പശ്ചിമ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നാണ് ഗാംബിയ. 18 ലക്ഷം ജനങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു കൊച്ചുരാജ്യം. മഹാഭൂരിപക്ഷം ജനങ്ങളും മുസ്‌ലിംകളാണ്. മഴ കുറവ്; ഭൂമി ഫലഭൂയിഷ്ഠവുമല്ല. അതിനാല്‍ കൃഷി മോശം. പ്രധാനമായും കൃഷി ചെയ്യുന്നത് നിലക്കടല.അവിടെ 22 വര്‍ഷമായി ഭരണം നടത്തിവന്നത് യഹ്‌യ ജാമിഹ് എന്നറിയപ്പെടുന്ന ഏകാധിപതിയാണ്. 1994ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് കക്ഷി അധികാരത്തിലെത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. കാരണം, നാട്ടിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയകക്ഷിയെയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. അതിനുശേഷവും ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വന്നു. ജാമിഹ് പതിവുപോലെ വിജയിക്കുകയും ചെയ്തു. പക്ഷേ, കഴിഞ്ഞ ഡിസംബറില്‍ അക്കിടി പറ്റി. എതിരാളി അദാമാ ബാരോ എന്ന ബിസിനസുകാരന്‍ 45 ശതമാനം വോട്ട് വാങ്ങി ജാമിഹിന് മേല്‍ അട്ടിമറിവിജയം നേടി.തോറ്റെങ്കിലും അധികാരം വിടാന്‍ മടിച്ച ജാമിഹ് അയല്‍രാജ്യങ്ങളുടെ സഖ്യത്തിന്റെ സൈന്യം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സ്ഥലംവിട്ടത്. നാട്ടില്‍ നിന്നാല്‍ കാര്യം കുഴപ്പമാവുമെന്ന് അറിയാവുന്നതിനാല്‍ അയല്‍പക്കമായ ഇക്വറ്റോറിയല്‍ ഗിനിയിലേക്കാണ് പുള്ളി പോയത്. പോവുന്ന പോക്കില്‍ ഖജനാവില്‍ ബാക്കിയുള്ള പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും അദ്ദേഹം കട്ടുകടത്തിയെന്നാണ് പുതിയ ഭരണകൂടം പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss