|    Apr 28 Fri, 2017 3:44 pm
FLASH NEWS

ഗാംബിയയും ഐസിസിയില്‍ നിന്ന് പുറത്തേക്ക്

Published : 27th October 2016 | Posted By: SMR

ബാന്‍ജുല്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) നിന്നു പിരിഞ്ഞുപോവുന്നതായി ആഫ്രിക്കന്‍ രാഷ്ട്രമായ ഗാംബിയ. നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായ ട്രൈബ്യൂണല്‍ കറുത്ത വര്‍ഗക്കാരെ ഉപദ്രവിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ഗാംബിയയുടെ പുറത്തുപോക്ക്. നേരത്തേ ദക്ഷിണാഫ്രിക്കയും ബുറുണ്ടിയും ഐസിസിയില്‍നിന്ന് പുറത്തുപോവാന്‍ തീരുമാനിച്ചിരുന്നു. 2002ല്‍ രൂപീകരിച്ച ഐസിസി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരേ പക്ഷപാതം കാണിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രൈബ്യൂണലില്‍ യുഎസ് അടക്കമുള്ള അംഗരാജ്യങ്ങള്‍ വേണ്ടത്ര സഹകരണം നല്‍കുന്നില്ലെന്ന പരാതിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു.
ആഫ്രിക്കന്‍ നേതാക്കളെ വേട്ടയാടാനാണ് കോടതിയെ ഉപയോഗിക്കുന്നതെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവഗണിക്കുകയാണെന്നും ഗാംബിയന്‍ വാര്‍ത്താവിനിമയ മന്ത്രി ഷെറിഫ് ബൊജാങ് പറഞ്ഞു. ഇറാഖ് അധിനിവേശത്തില്‍ കുറ്റക്കാരനായ ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെതിരേ കുറ്റം ചുമത്തേണ്ടെന്ന ഐസിസി തീരുമാനം അവരുടെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്നും ബൊജാങ് പറഞ്ഞു. ഐസിസി രൂപീകരണത്തിന് ശേഷമുള്ള കാലയളവില്‍ ഹീനമായ യുദ്ധക്കുറ്റങ്ങള്‍ നടത്തിയ 30 പടിഞ്ഞാറന്‍ രാജ്യങ്ങളെങ്കിലുമുണ്ട്. ഒരൊറ്റ പടിഞ്ഞാറന്‍ യുദ്ധക്കുറ്റവാളിയെയും കോടതി ശിക്ഷിച്ചിട്ടില്ല. ഐസിസിയെ കറുത്തവര്‍ഗക്കാരെ ശിക്ഷിക്കാനും അധിക്ഷേപിക്കാനുമുള്ള അന്താരാഷ്ട്ര കൊകോഷ്യന്‍ വംശജരുടെ കോടതിയെന്നാണ് വിളിക്കേണ്ടതെന്നും ബൊജാങ് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day