|    Jun 20 Wed, 2018 7:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗാംബിയയിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു

Published : 22nd January 2017 | Posted By: fsq

 

ബാന്‍ജുല്‍: ആഴ്ചകളായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുന്‍ പ്രസിഡന്റ് യഹിയ ജാമ്മിഹ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെ ഗാംബിയയിലെ രാഷ്്്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ഗിനി, മൗറിത്താനിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദീര്‍ഘകാലമായി പ്രസിഡന്റ് പദവിയിലിരിക്കുന്ന ജാമിഹ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ‘എന്നാല്‍, ധാരണ സംബന്ധിച്ച് ജാമിഹ് വെളിപ്പെടുത്തിയില്ല. 22 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന ജാമ്മിഹ് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദമ ബാരോയോട് പരാജയം രുചിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം തള്ളിയ ജാമിഹ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ദിവസങ്ങളായി അയല്‍രാജ്യമായ സെനഗലില്‍ കഴിയുന്ന ബാരോ തലസ്ഥാനത്തെ ഗാംബിയന്‍ എംബസിയിലെത്തി വ്യാഴാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സെനഗല്‍ ഉള്‍പ്പെടെയുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഗാംബിയയില്‍ വിന്യസിക്കുകയും പുറത്തുപോവാന്‍ തയ്യാറായില്ലെങ്കില്‍ ബലമായി പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഉജ്വലമായ രാജ്യത്തിന്റെ നേതൃപദവി ഒഴിയാന്‍ നല്ല സുബോധത്തോടെ താന്‍ തീരുമാനിച്ചതായും ഗാംബിയന്‍ ജനതയോട് അതിരറ്റ നന്ദി പ്രകാശിപ്പിക്കുന്നതായും ജാമിഹ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss