|    Dec 14 Fri, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസ: സംഘര്‍ഷത്തിന് പിന്നില്‍ ബിന്‍ സല്‍മാന്റെ പ്രേരണയെന്ന്

Published : 15th November 2018 | Posted By: kasim kzm

ഗസ: ഗസയില്‍ ഹമാസുമായി സംഘര്‍ഷം തുടങ്ങാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രേരിപ്പിച്ചിരുന്നെന്ന് ആരോപണം. ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്രകാരം ചെയ്‌തെന്ന് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.
ഖഷഗ്ജി കൊലപാതകത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്നു വരുന്ന വാര്‍ത്തകളില്‍ നിന്നും ശ്രദ്ധതിരിക്കാനായി സൗദി സ്വീകരിച്ച സമീപനങ്ങളില്‍ ഒന്നായിരുന്നു ഗസയില്‍ യുദ്ധം തുടങ്ങുകയെന്നത്. റോയല്‍ കോടതി, വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍, ഇന്റലിജന്‍സ് സര്‍വീസ് എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് ഖഷഗ്ജി വധത്തില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള പദ്ധതികള്‍ ഏല്‍പ്പിച്ചിരുന്നത്. ഓരോ ആറുമണിക്കൂര്‍ ഇടവിട്ട് ഇവര്‍ പുരോഗതി കിരീടാവകാശിയെ അറിയിച്ചിരുന്നെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞതായി റിപോര്‍ട്ടില്‍ പറയുന്നു.
ഗസയിലെ യുദ്ധം ട്രംപിന്റെയും യുഎസിന്റെയും ശ്രദ്ധതിരിക്കുമെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന് ഇവര്‍ നല്‍കിയ ഉപദേശം. “എന്തുവിലകൊടുത്തും തുര്‍ക്കിയെ നിശബ്ദമാക്കണ’മെന്നും ഇവര്‍ കിരീടാവകാശിയോട് നിര്‍ദേശിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് കൈക്കൂലി നല്‍കിയിട്ടാണെങ്കിലും തുര്‍ക്കിയോട് ആയുധങ്ങള്‍ വാങ്ങിയാണെങ്കിലും റിയാദും ആങ്കറയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാണെങ്കിലും തുര്‍ക്കിയെ അനുനയിപ്പിക്കണമെന്നാണ് ഇവര്‍ നല്‍കിയ ഉപദേശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss