|    Sep 22 Sat, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസ: ശസ്ത്രക്രിയക്കായി ജോര്‍ദാനില്‍ നിന്ന് വിദഗ്ധ സംഘമെത്തി

Published : 22nd May 2018 | Posted By: kasim kzm

ഗസാ സിറ്റി: ഗസയില്‍ ഗ്രേറ്റ് മാര്‍ച്ച് പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ വെടിവയ്പില്‍ ഗുരുതര പരിക്കേറ്റവരെ ചികില്‍സിക്കാനായി ജോര്‍ദാനില്‍ നിന്നു വിദഗ്ധ സംഘമെത്തി.
പരിക്കേറ്റ ഫലസ്തീനികളുടെ  ശസ്ത്രക്രിയകള്‍ക്കായാണ് ജോര്‍ദാനിലെ റോയല്‍ മെഡിക്കല്‍ സര്‍വീസസില്‍ നിന്നുള്ള വിദഗ്ധ സര്‍ജന്‍മാരുടെ സംഘം അല്‍ ഷിഫ ഹോസ്പിറ്റലിലെത്തിയത്.
ഓര്‍ത്തോപീഡിക്, ആര്‍ട്ടെറിയല്‍, പ്ലാസ്റ്റിക് സര്‍ജറി എന്നിവയ്ക്കായാണ് ഡോക്ടര്‍മാര്‍ എത്തിയത്. ചിലരെ ഗസയിലെ ജോര്‍ദാന്‍ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും  ശസ്ത്രക്രിയകള്‍ക്കായി ഡോക്ടര്‍മാര്‍ ഗസയില്‍ തുടരുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss