|    Nov 17 Sat, 2018 9:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസ: നെതന്യാഹു ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്

Published : 15th August 2018 | Posted By: kasim kzm

കെയ്‌റോ: ഗസയില്‍ ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപോര്‍ട്ട്. ഇസ്രായേല്‍ ധനകാര്യ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയിലാണ് നെതന്യാഹു ഈജിപ്തിലെത്തി അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തിയതെന്നു ചാനല്‍ 10 ന്യൂസ് റിപോര്‍ട്ട് ചെയ്തത്.
ഗസാ മുനമ്പില്‍ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായതോടെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായി ഈജിപ്തും യുഎന്നും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഗസാ മുനമ്പില്‍ ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അയവുവരുത്തുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍സിനു ശേഷമാണ് ഇസ്രായേല്‍ വ്യോമാക്രമണം വര്‍ധിപ്പിച്ചത്. മാര്‍ച്ചിനു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 161 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss