|    May 29 Mon, 2017 11:32 am
FLASH NEWS

ഗസ ഉപരോധത്തിനെതിരേ വനിതാ സാമൂഹികപ്രവര്‍ത്തകര്‍

Published : 16th September 2016 | Posted By: SMR

ബാഴ്‌സലോണ: ഗസയിലെ ഇസ്രായേല്‍ ഉപരോധത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാവുന്നതിനുള്ള വനിതാ സാമൂഹികപ്രവര്‍ത്തകരുടെ സംഘം സ്‌പെയിനില്‍ നിന്നു യാത്രതിരിച്ചു. ബാഴ്‌സലോണ മേയര്‍ അഡ കൊലൗ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 സ്ത്രീകളടങ്ങിയ സംഘമാണ് കഴിഞ്ഞദിവസം രണ്ട് ബോട്ടുകളിലായി യാത്ര തിരിച്ചത്.
ഫ്രീഡം ഫ്‌ലോട്ടില കോലിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണു യാത്ര സംഘടിപ്പിച്ചത്. നേരത്തേ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫലസ്തീനിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമടങ്ങിയ ബോട്ടുകള്‍ അയച്ചിരുന്നു, എന്നാല്‍ അവയിലെ യാത്രക്കാരെ പലപ്പോഴും ഇസ്രായേല്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തേ 2010ല്‍ ഗസയിലേക്കു യാത്രതിരിച്ച സാമൂഹികപ്രവര്‍ത്തകരുടെ ബോട്ടിനു നേര്‍ക്ക് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടാവുകയും 10പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഭക്ഷണവും മരുന്നുകളുമടക്കമുള്ള അവശ്യ വസ്തുക്കളുമായി ഇന്നലെ യാത്രതിരിച്ച ബോട്ട് അടുത്തമാസം ആദ്യവാരം ഗസയിലെത്തുമെന്ന് ഫ്രീഡം ഫ്‌ലോട്ടില കോലിഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇസ്രായേല്‍ ഉപരോധത്തെ ചോദ്യംചെയ്യുന്നതിനു പുറമേ ഫലസ്തീന്‍ ജനതയ്ക്കു പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതിനുകൂടിയാണു സാമൂഹികപ്രവര്‍ത്തകരുടെ ബോട്ട് യാത്രതിരിച്ചത്. ഫലസ്തീന്‍കാരുടെ പോരാട്ടത്തില്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഫലസ്തീന്‍ സ്ത്രീകള്‍ നല്‍കുന്ന അനിഷേധ്യമായ സംഭാവനകളിലേക്കു ശ്രദ്ധതിരിക്കുന്നതിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ ഈ പ്രചാരണയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day