|    Oct 24 Wed, 2018 11:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസ: അതിര്‍ത്തി ഇസ്രായേല്‍ അടച്ചു

Published : 20th August 2018 | Posted By: kasim kzm

ജറുസലേം: ജനങ്ങള്‍ക്കു ഗസ താഴ്്‌വരയിലേക്ക് കടക്കാവുന്ന ഏക അതിര്‍ത്തി ഇസ്രായേല്‍ അടച്ചു. ഞായറാഴ്ചയാണ് ഇസ്രായേല്‍ അതിര്‍ത്തി അടച്ചത്. എത്ര കാലത്തേക്കാണ് അതിര്‍ത്തി അടച്ചതെന്നു വ്യക്തമാക്കാന്‍ ഇസ്രായേല്‍ പ്രതി രോധ മന്ത്രാലയം തയ്യാറായിട്ടില്ല. ഈദുല്‍ അസ്ഹ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഗസ നിവാസികളുടെ യാത്രകള്‍ക്ക് ഇതു തടസ്സമാവും.
ഗസയിലെ എറിസ് അതിര്‍ത്തിയാണ് അടച്ചത്. വാര്‍ത്ത ഹമാസ് നേതൃത്വവും സ്ഥിരീകരിച്ചു. ചികില്‍സാ ആവശ്യാര്‍ഥം പുറത്തുപോവുന്നവരെയും ഗസയിലേക്കു മടങ്ങിയെത്തുന്നവരെയും മാത്രമേ അതിര്‍ത്തിയിലൂടെ കടത്തിവിടുകയുള്ളൂ. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഘര്‍—ഷങ്ങളെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചതെന്നാണ്്് ഇസ്രായേലിന്റെ ന്യായീകരണം. വെള്ളിയാഴ്ച ഗസ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗസയില്‍ നിന്നു തങ്ങളുടെ അതിര്‍ത്തിയിലേക്കു ഫൈബര്‍ ബോംബുകളും മറ്റ് സ്‌ഫോടകവസ്തു ആക്രമണങ്ങളും ഉണ്ടായതായി ഇസ്രായേല്‍ ആരോപിച്ചു. എന്നാല്‍ ഇസ്രായേലില്‍ നിന്ന് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല.
ഗസ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനായി യുഎന്നിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചത്.
കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളോളമായി ഫലസ്തീനെതിരേ കര, നാവിക, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രായേല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss