|    Aug 20 Mon, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസ്‌നി പിടിക്കാന്‍ താലിബാന്‍ ശ്രമം; 14 സൈനികര്‍

Published : 11th August 2018 | Posted By: kasim kzm

കൊല്ലപ്പെട്ടുകാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നി പിടിച്ചെടുക്കാന്‍ താലിബാന്‍ നീക്കം. ഗസ്‌നി നഗരത്തിലുണ്ടായ വിവിധ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് താലിബാന്‍ ആക്രമണം തുടങ്ങിയത്്.
ഗസ്‌നിയുടെ ചില ഭാഗങ്ങള്‍ തങ്ങള്‍ നിയന്ത്രണത്തിലാക്കിയതായും താലിബാന്‍ അവകാശപ്പെട്ടു. നഗരത്തിലെ ചെക്‌പോയിന്റുകള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയതായി ദൃക്‌സാക്ഷികളും അറിയിച്ചു. അതേസമയം താലിബാന്റെ അവകാശവാദം അഫ്ഗാന്‍ സൈന്യം നിഷേധിച്ചു.
ഗസ്‌നിയുടെ വിവിധ ഭാഗങ്ങള്‍ താലിബാനില്‍ നിന്നു തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സൈനികരെന്ന് വിദേശ മാധ്യമങ്ങല്‍ റിപോര്‍ട്ട് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss