|    Jan 21 Sat, 2017 8:46 pm
FLASH NEWS

ഗസയ്ക്കു ചുറ്റും ഇസ്രായേല്‍ മതില്‍ നിര്‍മിക്കുന്നു

Published : 5th August 2016 | Posted By: SMR

തെല്‍അവീവ്: ഗസ മുനമ്പിനു ചുറ്റും കോണ്‍ക്രീറ്റ് മതിലുകള്‍ തീര്‍ക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നു. ഇസ്രായേല്‍ ഉപരോധമേര്‍പ്പെടുത്തിയ മേഖലയുടെ ചുറ്റുമാണ് മതിലുകള്‍ തീര്‍ക്കുന്നത്. ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകള്‍ പ്രദേശത്ത് ടണല്‍ നിര്‍മിക്കാന്‍ ശ്രമം നടത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മതില്‍ നിര്‍മാണത്തിനായി ഇസ്രായേല്‍ 20 നിര്‍മാണ കമ്പനികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാല് ഇസ്രായേലി കമ്പനികളുടെ സഹായത്തോടെ ഒക്ടോബര്‍ മാസം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 10 കിലോമീറ്ററിന്റെ പണി പൂര്‍ത്തീകരിക്കും. പിന്നീടത് 60 കിലോമീറ്ററായി വര്‍ധിപ്പിക്കും.
ഗസയില്‍ നിന്നാരംഭിച്ച് ഇസ്രായേലില്‍ അവസാനിക്കുന്ന ടണലുകളുടെ നിര്‍മാണം വ്യാപകമായ സാഹചര്യത്തില്‍ ഇത് തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ മുനമ്പിന് 2007 മുതല്‍ ഇസ്രായേലിന്റെയും ഈജിപ്തിന്റെയും ഉപരോധം നിലനില്‍ക്കുകയാണ്. ഗസ മുനമ്പിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അവശ്യവസ്തുക്കള്‍ ലഭിക്കാതെ കുഴങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക