|    Nov 21 Wed, 2018 7:21 am
FLASH NEWS
Home   >  News now   >  

ഗസയില്‍ 80 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം

Published : 28th October 2018 | Posted By: kasim kzm

ഗസ സിറ്റി: ഗസയില്‍ 80 കേന്ദ്രങ്ങളില്‍ ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചു. ഫലസ്തീനി പോരാളികള്‍ ഇസ്രായേലിലേക്കു റോക്കറ്റുകള്‍ അയച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഗസ സിറ്റിയില്‍ വിവിധ ഭാഗങ്ങളിലായി ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്.
ഹമാസ് അധീനതയിലുള്ള ഗസയുടെ അതിര്‍ത്തിയില്‍ അഞ്ചു ഫലസ്തീനികളെ ഇസ്രായേലി സേന വെടിവച്ചു കൊന്നതിനു പ്രതികാരമായാണ് പോരാളികള്‍ 30 റോക്കറ്റുകള്‍ വിട്ടത്. ഉടന്‍ തന്നെ ഇസ്രായേല്‍ ഹമാസിന്റേത് എന്നു കരുതുന്ന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഹമാസിനും ഇസ്രായേലിനുമിടയില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണിത്. അതേസമയം, ഇറാനും സിറിയയുമാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss