|    Nov 17 Sat, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയില്‍ ഗര്‍ഭിണിയും കുഞ്ഞും അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published : 10th August 2018 | Posted By: kasim kzm

ഗസ: ഫലസ്തീനിലെ ഗസ താഴ്‌വരയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമ, ഷെല്‍ ആക്രമണങ്ങളില്‍ ഗര്‍ഭിണിയും 18 മാസം പ്രായമായ കുഞ്ഞും അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഗസ താഴ്‌വരയില്‍ 140 ആക്രമണങ്ങളാണു കഴിഞ്ഞദിവസം ഇസ്രായേല്‍ സൈന്യം നടത്തിയത്.
ഗസ താഴ്‌വരയില്‍ നിന്ന് ഇസ്രായേലിനു നേരെ ആക്രമണം ഉണ്ടായതായും ആറുപേര്‍ക്കു പരിക്കേറ്റതായും സൈന്യം ആരോപിച്ചു. ഗസ അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കുന്നതിന്റെ മുന്നോടിയായി സിവിലിയന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണു സൈന്യമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ ഹമാസിനു നേരെ ശക്തമായ ആക്രമണം നടത്തിയതായും സൈന്യം അറിയിച്ചു.
ഇസ്രായേലും ഹമാസും കഴിഞ്ഞദിവസം വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിരുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെടാനിടയാക്കിയതു ഹമാസിന്റെ ആക്രമണങ്ങളാണെന്ന്് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ അധിനിവേശങ്ങള്‍ക്കെതിരായ ഫലസ്തീനികളുടെ പ്രതിരോധം സ്വയംരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നു ഹമാസ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസ് പ്രവര്‍ത്തകനാണ്. ആക്രമണത്തില്‍ 12 പേര്‍ക്കു പരിക്കേറ്റതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട്് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss