|    May 27 Sat, 2017 10:05 am
FLASH NEWS

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

Published : 5th October 2015 | Posted By: swapna en

 

An air strike in Rafah in the southern of Gaza stripജറുസലേം: ഗസയില്‍ ഇസ്രായേലിന്റെ വ്യോമാക്രണം തുടങ്ങി. ഇന്നു രാവിലെയാണ് ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഗസയിലെ ഹമാസിന്റെ പ്രത്യേക മേഖലയിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഫലസ്തീന്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് പുതിയ ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 16 റോക്കറ്റുകളാണ് ഗസയിലേക്ക് ഇസ്രായേല്‍ വര്‍ഷിച്ചത്.

അതിനിടെ ജറുസലേമിലെ പഴയ നഗരത്തില്‍ പ്രവേശിക്കുന്നതിനു ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ അധിനിവേശസേന രണ്ടു ദിവസത്തേക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കിടെ വ്യത്യസ്തയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നടപടി.
ദിവസങ്ങളായി ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day