|    Jun 24 Sun, 2018 12:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയില്‍ ഇസ്രായേല്‍ വെടിവയ്പില്‍ പരിക്കേറ്റ 15കാരന്‍ മരിച്ചു

Published : 29th April 2018 | Posted By: kasim kzm

ഗസസിറ്റി: ഗസയില്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ഇസ്രായേല്‍ സേനാ വെടിവയ്പില്‍ പരിക്കേറ്റ 15കാരന്‍ മരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഗസയില്‍ ഇസ്രായേല്‍ സേനാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. വെള്ളിയാഴ്ചയുണ്ടായ ഇസ്രായേല്‍ സേനാ വെടിവയ്പില്‍ പരിക്കേറ്റ് ഖാന്‍ യൂനുസ് സ്വദേശി അഅ്‌സം അവെയ്ദയാണ് ഇന്നലെ മരിച്ചത്.
അവെയ്ദയുടെ സംസ്‌കാരച്ചടങ്ങുകളില്‍ 100കണക്കിനു പേര്‍ പങ്കെടുത്തു. ഫലസ്തീന്‍ പതാക പുതപ്പിച്ചാണ് അവെയ്ദയുടെ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായെത്തിച്ചത്. തന്റെ മകന്‍ ഒരു രക്തസാക്ഷിയാണെന്നും അയാളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവെയ്ദയുടെ പിതാവ് ഹിലാല്‍ അവെയ്ദ പറഞ്ഞു.
മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഫലസ്തീനികള്‍ ഗസ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒത്തുകൂടിയത്. തുടര്‍ച്ചയായി അഞ്ചാമത്തെ വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. പ്രക്ഷോഭത്തിനുനേര്‍ക്കുണ്ടായ വെടിവയ്പില്‍ 2000ഓളം പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ മാസം 30 മുതല്‍ ഇതുവരെ ഇസ്രായേല്‍ സേനയുടെ വെടിവയ്പില്‍ 40ലധികം ഫലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss