|    Oct 17 Tue, 2017 10:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയിലേക്കു സഹായവുമായി തുര്‍ക്കി കപ്പല്‍ വീണ്ടും

Published : 5th September 2016 | Posted By: SMR

അങ്കാറ:  ഗസ ജനതയ്ക്കു ഭക്ഷണവും മരുന്നും മറ്റ് അടിസ്ഥാന സഹായങ്ങളുമായി തുര്‍ക്കിയില്‍ നിന്നു കപ്പല്‍ പുറപ്പെട്ടു. തുര്‍ക്കി നഗരമായ മെര്‍സിനില്‍ നിന്നു പുറപ്പെട്ട കപ്പല്‍ ഇസ്രായേല്‍ തുറമുഖമായ അഷ്‌ഡോഡില്‍ എത്തിച്ചേരും. തുര്‍ക്കി ഇസ്രായേല്‍ നയതന്ത്ര ബന്ധം സാധാരണ നിലയിലേക്കു മാറിയതിനുശേഷം ഗസയിലേക്കു തുര്‍ക്കി അയക്കുന്ന രണ്ടാമത്തെ കപ്പലാണിത്.
കപ്പലില്‍ 1288 ടണ്‍ ധാന്യങ്ങളും 170 ടണ്‍ അരി എന്നിവയ്ക്കു പുറമേ പച്ചക്കറികള്‍, പഞ്ചസാര, ഭക്ഷ്യഎണ്ണ എന്നിവയും ഉള്‍പ്പെടുന്നു. ഇവ കൂടാതെ 100 വീല്‍ചെയര്‍, 1000 സൈക്കിള്‍, ഡയപറുകള്‍ എന്നിവയും കപ്പലിലുണ്ട്.
സഹായം ഗസ ജനതയ്ക്കു പെരുന്നാളിനു മുമ്പ് വിതരണം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു. 2010ല്‍ ഗസയിലേക്കു സഹായവസ്തുക്കളുമായി പുറപ്പെട്ട തുര്‍ക്കി കപ്പലിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 തുര്‍ക്കിഷ് സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേല്‍-തുര്‍ക്കി ബന്ധം വഷളായത്. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ജൂണിലാണ് ഇരുരാജ്യങ്ങളും ബന്ധം പുനസ്ഥാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക