|    Sep 25 Tue, 2018 8:44 pm
FLASH NEWS

ഗവ. മോഡല്‍ ബോയ്‌സ് നവീകരണ പ്രവൃത്തി ഈ വര്‍ഷം: മന്ത്രി

Published : 19th June 2017 | Posted By: fsq

 

തൃശൂര്‍: കേരളത്തിലെ ആദ്യവിദ്യാലയങ്ങളിലൊന്നായ തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിഭവ സമാഹരണത്തിന് പട്ടിക തയ്യാറാക്കുന്നതിന് വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേകയോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ധനസഹായത്തിനും കിഫ്ബി മുഖേനയുള്ള തുകയ്ക്കും പുറമെയാണ് വിഭവസമാഹരണം നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടപ്രവൃത്തി ഈവര്‍ഷം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 23.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ മാസ്റ്റര്‍പ്ലാന്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രത്യേകയോഗം വിളിച്ച് ചേര്‍ത്തത്. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ എംബോസാറ്റിന്റെ നേതൃത്വത്തില്‍ നടന്നയോഗത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പൂര്‍വവിദ്യാര്‍ഥികളും പൗരപ്രമുഖരുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രഫ. ടി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഗവ. എന്‍ജിനീയറിങ്ങ്  കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ വകുപ്പിന് മേധാവി ഡോ. പി ജോസ്‌ന റാഫേലാണ് മാസ്റ്റ്ര്‍പ്ലാന്‍ തയ്യാറാക്കിയത്. നിലവില്‍ സ്‌കൂള്‍ കാംപസിലുള്ള മരങ്ങളൊന്നും മുറിച്ചുമാറ്റാതെയുള്ള നിര്‍മാണ പ്രവൃത്തിയാണ് പ്ലാ ന്‍ ലക്ഷ്യമിടുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ -എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ ഡറി എന്നിങ്ങനെ മൂന്നുമേഖലകളാക്കിതിരിച്ചാണ്  കെട്ടിടനിര്‍മാണം. 44500 ചതുശ്രഅടി വീതമാണ് കിന്റര്‍ഗാര്‍ട്ടന്‍- എല്‍ പി ബ്ലോക്കിനും, ഹൈസ്‌കൂള്‍ ബ്ലോക്കിനും നീക്കിവച്ചിട്ടുള്ളത് 30000 ചതുശ്രഅടിയിലാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ നിര്‍മാണം. 10000 ചതുശ്രഅടിയില്‍ 500 പേര്‍ക്ക് പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. നാലര ഏക്കര്‍വരുന്ന സ്‌കൂള്‍ കാംപസില്‍ നിര്‍മിക്കും. കളിസ്ഥലം, ബയോഗ്യാസ്പ്ലാന്റ്, ഖരമാലിന്യകേന്ദ്രം, ചുറ്റുമതില്‍, നടപ്പാതകള്‍, മ്യൂസിയം, ലൈബ്രറി, കായികപരിശീലന കേന്ദ്രം തുടങ്ങിയവയും മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ഒരുക്കും. പദ്ധതിക്കായി 9.1 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.  വിഭവസമാഹരണത്തിനുള്ള പട്ടികതയ്യാറാക്കി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കത്തയക്കണമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദ്ധേശിച്ചു. നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോയുമായി ചര്‍ച്ചനടത്തി നവീകരണ പദ്ധതിയുടെ ആദ്യഘട്ടം ഈവഷം ആദ്യംതന്നെ തുടങ്ങുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ മഹേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ എസ് ജയലക്ഷ്മി, ഹെഡ്മിസ്ട്രസ് കെ ബി സൗദാമിനി, അഡ്വ. ഷിബു ടി വര്‍ഗീസ്, പൂര്‍വ്വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എ എസ് കൊച്ചനിയന്‍, സുന്ദര്‍മേനോന്‍, പ്രഫ. മാധവന്‍കുട്ടി, ഡോ. കാര്‍ത്തികേയന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss