|    Mar 26 Sun, 2017 2:55 pm
FLASH NEWS

ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എച്ച്ഡിഎസ് കമ്മിറ്റി പുനസ്ഥാപിക്കണമെന്ന്

Published : 7th October 2016 | Posted By: Abbasali tf

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എച്ച്ഡിഎസ് കമ്മിറ്റി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മക എച്ച്ഡിഎസ് യോഗം ഇന്നു വൈകീട്ട് നാലിന് മെഡിക്കല്‍ കോളജില്‍ ചേരും.  മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശുപത്രി വികസന സൊസൈറ്റി ഇല്ലാതായിട്ട് ഒരു വര്‍ഷക്കാലമായി. 2015 സെതംപ്ബര്‍ നാലിനാണ് അവസാന എച്ച്ഡിഎസ് യോഗം ചേര്‍ന്നത്. ആശുപത്രി വികസന സൊസൈറ്റിയുടെ ചട്ടമനുസരിച്ച് എല്ലാ വര്‍ഷവും മെയില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്ത് വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കി അംഗീകാരം വാങ്ങണമെന്നിരിക്കെ ജനറല്‍ ബോഡി യോഗം ചേരുവാന്‍ സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ആയതിനാല്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിരവധിയായ വീഴ്ചകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൃശൂര്‍ ജില്ലക്ക് പുറമേ പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് രോഗികള്‍ ചികില്‍സയ്ക്കായി ദിനംപ്രതി എത്തി ചേരുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളെ സഹായിക്കുന്നതിന് നിലവിലുളള ആര്‍എസ്ബിവൈജെഎസ്എസ്‌കെ/താലോലം/ കാരുണ്യ-തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അവതാളത്തിലായിരിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക മൂന്‍കൂറായി നല്‍കുന്നത് എച്ച്ഡിഎസ് ഫണ്ടില്‍ നിന്നാണ്. എന്നാല്‍ മെയ് മാസത്തില്‍ വാര്‍ഷിക കണക്ക് പോലും ഓഡിറ്റ് ചെയ്യുവാന്‍ സാധിക്കാത്തതു മൂലം മൂന്‍കൂര്‍ സംഖ്യ നല്‍കുവാന്‍ സാധിക്കാത്ത വിധത്തില്‍ സാങ്കേതിക തടസം നിലനില്‍ക്കുകയാണ്. എച്ച്ഡിഎസിന് കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കേണ്ട എച്ച്ഡിഎസിന്റെ കാന്റീന്‍ നിര്‍മാണം പൂര്‍ത്തികരിച്ചുവെങ്കിലും കമ്മിറ്റി നിലവില്‍ ഇല്ലാത്തിനാല്‍ ടെന്‍ഡര്‍ ചെയ്യുവാന്‍ സാധിച്ചിട്ടില്ല. പാവപ്പെട്ട രോഗികളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഉടനെ തന്നെ എച്ച്ഡിഎസ്-പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതീകാത്മക എച്ച്ഡിഎസ് യോഗം ചേരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ ഡാനിയല്‍, സി വി കുരിയാക്കോസ്, പി എസ് ഉണ്ണികൃഷ്ണന്‍, ടി ആര്‍ സതീശന്‍, പി കെ ഷാഹുല്‍ ഹമിദ് പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക