|    May 25 Fri, 2018 10:50 am
FLASH NEWS

ഗവ. മെഡിക്കല്‍ കോളജില്‍ മാലിന്യങള്‍ കുന്നുകൂടുന്നു

Published : 2nd June 2017 | Posted By: fsq

 

മുളങ്കുന്നത്തുകാവ്: കേരളം പനികാലത്തിലേക്ക് കടക്കാനിരിക്കെ പനിയും മറ്റു അനുബന്ധ രോഗങ്ങളുമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവര്‍ വലിയ അസുഖങ്ങളുമായി തിരികെ പോകേണ്ട അവസ്ഥയിലേക്ക്. ആശുപത്രിയിലെ മാലിന്യപ്രശ്‌നമാണ് ഇതിന് കാരണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ മാറ്റാന്‍ ഇടമില്ല. ആശുപത്രി കോണിപടിയ്ക്ക് സമിപം കെട്ടികിടക്കുന്നത് വന്‍ മാലിന്യ കൂമ്പാരമാണ്. പ്രസവ വാര്‍ഡ്, വിവിധ ഐ സി യു എന്നിവയ്ക്ക് അടുത്തുള്ള സ്ഥലത്തെ ബേയ്‌സന്‍ റാംമ്പയക്കുള്ളിലാണ് കിലോ കണക്കിന് വരുന്ന മാലിന്യ കൂമ്പാരം നിറഞ്ഞ് കിടക്കുന്നത്. ഇതുവഴിയാണ് സാധരണ മാലിന്യങ്ങള്‍ കളയുവാന്‍ കൊണ്ടുപോകുന്നത്. എന്നാല്‍ വാഹനം എത്തുന്ന സഥലത്ത് മാലിന്യം നിറഞ്ഞത് മൂലം അണ്ടര്‍ഗ്രൗണ്ട് മുതല്‍ ഒന്നാം നിലവരെ മാലിന്യം നിറഞ്ഞ് എത്തിയിരിക്കുകയാണ്. ഇതു മൂലം ആശുപത്രിയില്‍ ദുര്‍ഗ്ഗന്ധവും നിറഞ്ഞിരിക്കുകയാണ്. എല്ലാ വര്‍ഡുകളിലും കൂടി ഒരു ദിവസം 100 ഓളം വേസ്റ്റ് ബക്കറ്റുകളില്‍ കൂടി 1500 ഓളം കിലോ ഖരമാലിന്യമാണ് നീക്കം ചെയ്യേണ്ടത്. അടുത്തകാലത്ത് ഇതിന്റെ അളവ് മൂന്ന് ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് എല്ലാ ദിവസവും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് രോഗികള്‍ക്ക് സൗജന്യമായി പൊതി ചോറ് നല്‍കുന്നുണ്ട്. ഒരു പൊതിയില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ബാക്കി വരികയാണ് പതിവ്. ഇതും രോഗികള്‍ ഉപേഷിക്കുകയാണ് ചെയ്യുന്നത്. സാധരണ ഇവ കോളജ് കോംപൗണ്ടില്‍തന്ന കുഴി കുത്തിമൂടുകയാണ് പതിവ്. എന്നാല്‍ ജീവനക്കാരുടെ കുറവ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടാക്കിയിട്ടുള്ളത്. മഴ കനത്താല്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ക്കാണ് മെഡിക്കല്‍ കോളജ് മാറുവാന്‍ പോകുന്നത്. ആശുപത്രിയ്ക്കുള്ളില്‍ തന്നെ ഇവ കെട്ടികിടക്കുന്നത് വലിയ പകര്‍ച്ചവ്യധിയിലേക്ക് നയിക്കും. പാവങ്ങള്‍ക്ക് ഏറേ സഹയകരമായ ഭക്ഷണ വിതരണം പൊതിചോറ് എന്ന രീതി മാറ്റി മറ്റുരീതിയില്‍ വിതരണമാക്കണമെന്നുളള ആവശ്യം ശക്തമായിട്ടുണ്ട്. ഇത്രയും വലിയ മാലിന്യ കൂമ്പാരം ആശുപത്രിയ്ക്ക് ഉള്ളില്‍ തന്നെ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറേയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss