|    Dec 12 Wed, 2018 1:19 pm
FLASH NEWS

ഗവ. മെഡിക്കല്‍ കോളജിന് പുതിയമുഖം: 12 പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ ഉദ്ഘാടനം നാളെ

Published : 25th May 2018 | Posted By: kasim kzm

മുളങ്കുന്നത്ത്കാവ്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ 92 കോടിയുടെ പൂര്‍ത്തീകരിച്ച 12 പദ്ധതികളും 880 കോടി രൂപയുടെ ഭാവി പദ്ധതികള്‍ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനിന്റെ അനാച്ഛാദനവും 26ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
മെഡിക്കല്‍ കോളജ് അലുമ്‌നി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി.മൊയ്തീന്‍, പ്രഫ. സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ്.സുനില്‍കുമാര്‍, എം.പിമാരായ ഡോ. പി. കെ. ബിജു, സി.എന്‍. ജയദേവ ന്‍, ഇന്നസെന്റ്, മേയര്‍ അജിത ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ.കൗശിഗന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക്, ആഭ്യന്തര റോഡുകള്‍, സുരക്ഷ നടപ്പാതകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പി ജി ക്വാര്‍ട്ടേഴ്‌സ്, പേവാര്‍ഡ്, ആര്‍ദ്രം മിഷന്‍ പദ്ധതി വഴി ഒ.പി നവീകരണം ഒന്നാംഘട്ടം, കീമോതെറാപ്പി ഡേ കെയര്‍ സെന്റര്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, ഗസ്റ്റ്ഹൗസ്, നേഴ്‌സിംഗ് കോളേജി പുതിയ ബ്ലോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം കം എക്‌സാമിനേഷന്‍ ഹാള്‍, ലക്ചര്‍ തിയറ്റര്‍ കോംപ്ലക്‌സ് മാസ്റ്റര്‍പ്ലാന്‍ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss