|    Mar 24 Fri, 2017 12:00 pm
FLASH NEWS

ഗവ. പ്ലീഡര്‍ യുവതിയെ അപമാനിച്ച കേസ്; അന്വേഷണ പുരോഗതി അറിയിക്കാന്‍ നിര്‍ദേശം

Published : 4th August 2016 | Posted By: SMR

കൊച്ചി: യുവതിയെ നടുറോഡില്‍ അപമാനിച്ചതിന് ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി.
കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റകൃത്യം നടന്നെന്ന് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നുണ്ടെന്നും പോലിസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. കേസ് കോടതി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
പരാതിയില്‍ 35പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്നതായി സാക്ഷിമൊഴികളില്‍ നിന്നു വ്യക്തമാണ്. കേസന്വേഷണം വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു കൈമാറിയെന്നും പോലിസ് ഹൈക്കോടതിയെ അറിയിച്ചു.
അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ പോലിസ് സംഘം അടുത്ത ദിവസം വിശദമായി ചോദ്യംചെയ്യും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹരജി ഹൈക്കോടതി അംഗീകരിക്കാതെ വന്ന സാഹചര്യത്തിലാണ് ആലുവയിലെ വനിത സെല്‍ സിഐ രാധാമണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
എന്നാല്‍, പരാതിക്കാരിയുടെ രഹസ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ദുരുദ്ദേശ്യപരമാണെന്ന് ധനേഷ് മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കണമെന്നും കേസ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതു തടയണമെന്നും ആവശ്യമുയര്‍ന്നു. ജൂലൈ 17നു രാത്രിയാണ് കോണ്‍വെന്റ് ജങ്ഷനു സമീത്തായിരുന്നു സംഭവം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക