|    Oct 19 Thu, 2017 11:45 pm
Home   >  Todays Paper  >  Page 4  >  

ഗവ. പ്ലീഡര്‍ക്കെതിരേ യുവതി പരാതി നല്‍കിയാല്‍ നടപടി: ബാര്‍ കൗണ്‍സില്‍

Published : 24th September 2016 | Posted By: SMR

കൊച്ചി: പീഡനത്തിനിരയായ യുവതി മുന്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അഭിഭാഷകനെതിരേ സ്വമേധയാ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാര്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ നടക്കുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടി സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനാണ് പ്രതിനിധികള്‍ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയത്. കേസില്‍ വിചാരണ നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ അഭിഭാഷകനെതിരേ ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്താല്‍ അത് നീതീകരിക്കാനാവില്ല.
എന്നാല്‍, അഭിഭാഷകവൃത്തിക്ക് അനുയോജ്യമല്ലാത്ത പ്രവൃത്തി കണ്ടെത്തിയാല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് നടപടിക്ക് ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍, സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഫെനി ബാലക്യഷ്ണനെതിരേ ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഫെനിയുടേത് അഭിഭാഷകരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ നടപടിയായിരുന്നുവെന്നായിരുന്നു ഭാരവാഹികളുടെ മറുപടി.
ഹൈക്കോടതിയിലടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അഭിഭാഷക വേഷത്തില്‍ അക്രമണം നടത്തിയ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും ഭാരവാഹികള്‍ ഒഴിഞ്ഞുമാറി.
ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും അവിടെയെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കല്‍ ബാര്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണെന്നും  ഭാരവാഹികള്‍  അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക