|    Jun 29 Thu, 2017 11:02 am
FLASH NEWS

ഗവ. താലൂക്ക് ആശുപത്രിയിലെപേ വാര്‍ഡ് കെട്ടിടം നശിക്കുന്നു

Published : 5th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: പേവാര്‍ഡ് കെട്ടിടം ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നു. തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലാണ് പേവാര്‍ഡ് കെട്ടിടം ഉപയോഗിക്കാനാവാതെ നശിക്കുന്നത്. ആവശ്യത്തിന് സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ  അറ്റകുറ്റപണികള്‍ തീര്‍ത്താല്‍ ഉപകാരപ്രദമാകുമെങ്കിലും അധികൃതര്‍ കണ്ടമട്ടില്ല.  ആറ് ഡീലക്‌സ് റൂമുകളുള്‍പ്പെടെയുള്ള ഈ കെട്ടിടം ഇത്തരത്തില്‍ നശിക്കുന്നതില്‍ നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. കെഎച്ച്ആര്‍ഡബ്ല്യുഎസിന്റെ കീഴിലാണ് കെട്ടിടമുളളത്. വര്‍ഷങ്ങളായി ഈ കെട്ടിടം ഉപയോഗമില്ലാതെ നശിക്കുന്നത്. ഇതിനു തൊട്ടടുത്തായുള്ള പേ വാര്‍ഡ് കെട്ടിടം അറ്റകുറ്റപണികള്‍ തീര്‍ത്ത് ഉപയോഗ യോഗ്യമാക്കിയിരുന്നു. ഇനിയെങ്കിലും ഈ കെട്ടിടത്തെ ഉപയോഗപ്പെടുത്താന്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക