|    Jul 21 Fri, 2017 2:32 pm
FLASH NEWS

ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

Published : 7th October 2016 | Posted By: Abbasali tf

കാസര്‍കോട്: നെല്ലിക്കുന്ന് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ദ്രവിച്ച് അപകടാവസ്ഥയില്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പല കോണ്‍ക്രീറ്റ് ഭീമുകളും അടര്‍ന്ന് ഇരുമ്പ് കമ്പികള്‍ പുറത്തായ നിലയിലാണ്. മേല്‍കുരയുടെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ഈ കെട്ടിടത്തില്‍ താഴത്ത് ഓഫിസ്, സ്റ്റാഫ് മുറികളും ക്ലാസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ മുഴുവനും ക്ലാസ് മുറികളാണ്. മൊത്തം 30ലധികം ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ മേല്‍ക്കുരയിലെ സ്ലാബുകള്‍ പലപ്പോഴും അടര്‍ന്ന് വീഴുന്നു. മഴക്കാലത്ത് വെള്ളം ഒലിച്ച് പോകാതെ സ്‌കൂള്‍ മുറ്റത്ത് കെട്ടി കിടക്കുന്നതും വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും ദുരിതമുണ്ടാക്കുന്നു. അപകടസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക