|    Jan 20 Sat, 2018 10:30 am
FLASH NEWS

ഗവ. കോളജില്‍ ലിംഗവിവേചനമെന്ന്

Published : 28th November 2015 | Posted By: SMR

വിദ്യാനഗര്‍: ഗവ. കോളജ് അറബിക് ഡിപാര്‍ട്ട്‌മെന്റില്‍ ലിംഗ വിവേചനമെന്ന് ആക്ഷേപം. പെണ്‍കുട്ടികള്‍ കോളജിന്റെ പ്രധാന വഴിയിലൂടെ അകത്തുകടക്കരുതെന്നും ആണ്‍കുട്ടികളുമായി സംസാരിക്കരുതെന്നും കാന്റീനില്‍ പോയി ആണ്‍കുട്ടികളുണ്ടാകുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്നും ചില അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കിയതാണ് വിവാദമായത്. കംപ്യൂട്ടര്‍ ലാബിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോളജിന്റെ പ്രധാന കവാടത്തിലൂടെ അകത്തുകടക്കാതെ പിറക് വശത്തെ കൂടി ക്ലാസിലെത്തിയാല്‍ മതിയെന്നാണ് ചില അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പിടിഎ യോഗം വിളിച്ചെങ്കിലും തീരുമാനം ആകാതെ പിരിഞ്ഞു. മൂന്ന് അധ്യാപകരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day