|    Jul 20 Fri, 2018 8:09 am
FLASH NEWS

ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പണി നിര്‍ത്തിവച്ച് സമരത്തിലേക്ക്‌

Published : 21st September 2017 | Posted By: fsq

 

നിലമ്പൂര്‍: ചരക്ക് സേവന നികുതിയിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തികള്‍ നടത്തുന്ന ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ പണി നിര്‍ത്തിവെച്ച് സമരരംഗത്തേക്കിറങ്ങുമെന്ന് ഭാരവാഹികള്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയും ഇതേ ദിവസം മുതല്‍ സമരം തുടങ്ങുമെന്ന് അറിയിച്ചതായി ഇവര്‍ പറഞ്ഞു.    ജിഎസ്ടി നിലവില്‍ വന്നിട്ട് രണ്ടരമാസത്തോളമായിട്ടും ഒട്ടേറെ അപാകതകള്‍ നിലനില്‍ക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഏറ്റെടുത്ത ജോലികള്‍ നിര്‍ത്തിവെക്കുന്നതോടൊപ്പം പുതിയ ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കാനും തീരുമാനമുണ്ട്.  മുന്‍പ് കരാറുകാര്‍ നാലു ശതമാനം വാറ്റ് നികുതി നല്‍കിയിരുന്ന സ്ഥാനത്ത് നിലവില്‍ ജിഎസ്ടി വന്നതോടെ എട്ട് ശതമാനം അധിക നികുതി നല്‍കേണ്ടിവരികയാണ്. ഈ നികുതി തുക കൂടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നാണു കരാറുകാരുടെ ആവശ്യം. ജിഎസ്ടി വന്നതോടെ മാസംതോറും റിട്ടേണുകള്‍ നല്‍കേണ്ടിയും വരുന്നുണ്ട്.  യഥാസമയം ബില്ലുകള്‍ തയ്യാറാക്കി നല്‍കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ്  വിഭാഗത്തിന് സംവിധാനമുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.  സര്‍ക്കാര്‍ അനുവദിച്ചു തരുന്ന ലാഭത്തിനേക്കാള്‍  തുക കുറഞ്ഞ് ചിലര്‍ പ്രവര്‍ത്തികള്‍ എടുക്കുന്നത് പ്രവര്‍ത്തികളുടെ ഗുണം നഷ്ടമാകാന്‍ ഇടയാകുന്നതിനാല്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യമുണ്ട്. പ്രതിമാസ റിട്ടേണുകള്‍ക്ക് പകരം അര്‍ധവാര്‍ശിക റിട്ടേണുകളാക്കി മാറ്റുക, ലൈസന്‍സ് പുതുക്കല്‍ കാലാവധി അഞ്ചുവര്‍ഷമാക്കി മാറ്റുക, പുതുക്കലിന് വേണ്ടിവരുന്ന ബാങ്ക് കാപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് എടുത്ത് കളയുക, ഇ-ടെന്‍ഡറുകളുടെ പരിധി അഞ്ചുവര്‍ഷം എന്നത് 15 വര്‍ഷമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss