|    Nov 21 Wed, 2018 7:07 am
FLASH NEWS

ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി

Published : 18th July 2018 | Posted By: kasim kzm

കോഴിക്കോട്: ഗവ. ഐടിഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍. മാളിക്കടവില്‍ കോഴിക്കോട് ഗവ. ഐടിഐ വര്‍ക്ക് ഷോപ്പ് ലാബ്, ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  നിലവിലുള്ള ട്രേഡുകളില്‍ കാലഹരണപ്പെട്ടവ നിര്‍ത്തലാക്കും. ആധുനിക ട്രേഡുകള്‍ തുടങ്ങും. ഐടിഐ ട്രയിനികള്‍ക്ക് ഈ വര്‍ഷം മുതല്‍ അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഒമ്പത് പുതിയ ഐടിഐകള്‍ ആരംഭിച്ചു. ഏഴ് പുതിയ ഐടിഐകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് ജില്ലയിലെ വെള്ളമുണ്ട കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് കുറ്റിക്കോല്‍, കണ്ണൂരിലെ പന്ന്യന്നൂര്‍, കൊല്ലം ജില്ലയിലെ മയ്യനാട്, ഏറണാകുളത്തെ തുറവൂര്‍ തിരുവനന്തപുരത്ത് വര്‍ക്കല എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ ഐടിഐകള്‍മായി സഹകരണം വിപുലമാകും.
സംരംഭകത്വ വികസന ക്ലബ്ബുകള്‍ക്ക് രൂപം കൊടുക്കും. സര്‍ക്കാര്‍ ഐടിഐകളില്‍ പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നത പരിശീലനം ലഭ്യമാക്കാനും നടപടിയെടുക്കും. പരിശീലനത്തിനൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ജോബ്—ഫെയര്‍ സംഘടിപ്പിക്കുകയാണ്. ഇതിനകം 6669 പേര്‍ക്ക് ഇതു വഴി തൊഴില്‍ ലഭിച്ചു. ഗവ. ഐടിഐകളില്‍ രൂപീകരിച്ച പ്ലേസ്—മെന്റ് സെല്ലുകള്‍ വഴി 3727 പേര്‍ക്കും ജോലി ലഭിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം- പരമ്പരാഗത മേഖലകളിലെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്തുന്നതിന് ലേബര്‍ ബാങ്ക് രൂപീകരിക്കും. വ്യവസായിക പരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്—കില്‍സ് എക്—സലന്‍ഡ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്നാണ്  ലേബര്‍ ബാങ്ക് രൂപീകരിക്കുക. തൊഴില്‍ വകുപ്പ് രൂപം നല്‍കിയ ജോബ് പോര്‍ട്ടല്‍ അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുപ്പിന് അവസരം നല്‍കും. തൊഴിലന്വേഷകരും തൊഴില്‍ദായകരും മറ്റു സേവന ദായകരും ഒരേ പ്ലാറ്റ്—ഫോമില്‍ വരുന്നതും  വിശ്വസ്യത ഉറപ്പുവരുത്തുന്നതുമായ പോ ര്‍ട്ടലാണ് ഇത്.
നിര്‍മാണ മേഖലയില്‍ വിപുലമായ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കൊല്ലം ചവറയില്‍ ഈ മാസം 23ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 38 കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടാവും. ഇവിടെ പ്രവേശനം നേടുന്നവര്‍ക്കെല്ലാം പ്ലേസ്—മെന്റ് ലഭിക്കും. തൊഴില്‍ നൈപുണി വികസനത്തിലെ നാഴികക്കല്ലായി ഈ ഇന്‍സ്റ്റിറ്റിയൂട്ട് മാറുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്—സിക്യൂട്ടീവ് എന്‍ന്‍ജിനീയര്‍ ഗോകുല്‍ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ രതീദേവി, വ്യവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ മേഖല ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, ട്രയിനിങ് ഇന്‍സ്—പെക്ടര്‍ കെ പി ശിവശങ്കരന്‍, ഗവ. ഐടിഐ ഐഎംസി ചെയര്‍മാന്‍ കെ ഇ ഷാനവാസ്, എസ്‌സിവിടി മെമ്പര്‍ എം എസ് ഷാജി, ഗവ. വനിതാ ഐടിഐ പ്രിന്‍സിപ്പാള്‍ ആര്‍ രവികുമാര്‍, പിടിഎ പ്രസിഡണ്ട് പി ഐ പുഷ്പരാജന്‍, ഐടിഐ സ്റ്റാഫ് സെക്രട്ടറി വി രമേഷ്, ട്രയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ജിത്തു, വ്യവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി കെ മാധവന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss