|    Jan 22 Sun, 2017 3:22 am
FLASH NEWS

ഗവ. ആശുപത്രികളില്‍ പുതുതായി 11 ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍

Published : 15th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയതായി 11 ലാബ് ടെക്‌നീഷ്യന്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി. ആവശ്യത്തിനു ജീവനക്കാരില്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനമൊട്ടാകെ 204 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതില്‍ ജില്ലയിലെ അഞ്ചു സര്‍ക്കാര്‍ ആതുരാലയങ്ങളിലാണ് 11 തസ്തികകള്‍. ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും ടെക്‌നീഷ്യന്‍മാരില്ലാത്തതിനാല്‍ ലാബ് പൂട്ടിക്കിടക്കുന്ന അവസ്ഥ പല ആശുപത്രികളിലുമുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പുതിയ നിയമനം പരിഹാരമാവും. മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ മൂന്നു വീതവും സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടു വീതവും തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ആശുപത്രികളാണിവ. പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്ന രോഗികളുടെ ബുദ്ധിമുട്ടിന് ഇനി ഒരു പരിധിവരെ പരിഹാരമാവും. സ്വകാര്യ ലബോറട്ടറികളില്‍ ഏറിയ പങ്കും നിലവാരമില്ലാത്തവയാണ്. ഇവരുടെ ചൂഷണത്തിന് അറുതിവരുത്താനും സര്‍ക്കാര്‍ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക