|    Aug 17 Thu, 2017 11:33 am
FLASH NEWS

ഗവേഷണ വിജയത്തിന് ലക്ഷ്യബോധം അനിവാര്യം: ഡോ. സുരേഷ്ദാസ്

Published : 2nd August 2017 | Posted By: fsq

 

കോട്ടയം: ഗവേഷണം വിജയത്തിലെത്തുന്നതിനു ലക്ഷ്യ ബോധവും കഠിന പ്രയത്‌നവും അനിവാര്യമാണെന്ന് കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ് അഭിപ്രായപ്പെട്ടു. എംജി സര്‍വകലാശാലയില്‍ 2016-17ല്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയവരെ ആദരിക്കുന്നതിന് നടന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബൃഹത്തായ പ്രോജക്ടുകളോ, സ്ഥാപനങ്ങളോ അല്ല ഗവേഷണ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗവേഷണഫലങ്ങള്‍ സാമൂഹിക പുരോഗതിയ്ക്ക് ഉതകുന്നതും വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുന്നതുമാവണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റംഗം ഡോ. എ എം തോമസ്, യൂനിവേഴ്‌സിറ്റി റിസര്‍ച്ച് കമ്മറ്റി ഡയറക്ടര്‍ ഡോ. ബീന മാത്യൂ, ഐക്യൂഎസി ഡയറക്ടര്‍ ഡോ. സാബുതോമസ്, ഡോ. റോബിനറ്റ് ജേക്കബ്, സജീവ് മാര്‍ട്ടിന്‍ ജോര്‍ജ് ചടങ്ങില്‍ സംസാരിച്ചു. 200ല്‍ പരം പിഎച്ച്ഡി ബിരുദധാരികള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക