|    May 27 Sat, 2017 9:57 am
FLASH NEWS

ഗവേഷണ ഫലങ്ങള്‍ കൃഷിഭൂമിയില്‍ എത്തിക്കും: കേന്ദ്രമന്ത്രി

Published : 30th September 2016 | Posted By: Abbasali tf

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ നടന്നു വരുന്ന ഗവേഷണ ഫലങ്ങളും പുതിയ സാങ്കേതിക വിദ്യകളും കര്‍ഷകര്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ‘ലാബ് ടു ലാന്‍ഡ്’എന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ ന്ത്രി രാധാമോഹന്‍ സിങ് പറഞ്ഞു. കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ കായംകുളം സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രത്തില്‍ ദേശീയ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കു കൈമാറുന്നതിനായി മൂന്നു മാസത്തിലൊരിക്കല്‍ കൃഷിയുമായി ബന്ധപ്പെടുന്ന ജില്ലാ തല ഉദ്യോഗസ്ഥരും ഗവേഷണ രംഗത്തുള്ളവരും ഒരുമിച്ചു കൂടുന്നതിനുള്ള വേദിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ റോഡ് എത്തിക്കാനുള്ള പദ്ധതിയും ജലസേചന പദ്ധതികളും കൃഷിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു സഹായിച്ചിട്ടുണ്ട്. കരിഞ്ചന്ത ഒഴിവാക്കി കര്‍ഷകര്‍ക്കു യൂറിയ എത്തിക്കാനുള്ള കേന്ദ്ര പദ്ധതി ഫലം കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം വിനിയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ തുക കേരളത്തിന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.സമുന്ദ്ര നിരപ്പില്‍ നിന്ന് താഴെ കൃഷിചെയ്യുന്നു എന്ന പ്രത്യേകത അവകാശപ്പെടാവുന്ന കുട്ടനാട് ആലപ്പുഴയ്ക്ക് സ്വന്തമാണ്. സമാധാനപ്രീയരും വിദ്യാഭ്യാസമുള്ളവരുമായ കേരളീയരുടെ ആകെ വരുമാനത്തിന്റെ 10 ശതമാനം വരുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. 22 കോടി ജനങ്ങള്‍ക്ക് ബാങ്ക്അക്കൗണ്ട് തുടങ്ങാനായത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day