|    Mar 26 Sun, 2017 7:16 am
FLASH NEWS

ഗവേഷകയുടെ വധം: പഞ്ചാബുകാരന്‍ അറസ്റ്റില്‍

Published : 10th October 2016 | Posted By: SMR

പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദേയുടെ വധവുമായി ബന്ധപ്പെട്ട് കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ രാജ്കുമാറിനെയാണ് കര്‍ണാടക പോലിസിന്റെ സഹായത്തോടെ ഗോവ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഗോവയിലേക്ക് കൊണ്ടുവരുമെന്ന് ഡിഐജി വിമല്‍ഗുപ്ത പറഞ്ഞു. എന്നാല്‍, വിശദാംശങ്ങള്‍ പോലിസ് വെളിപ്പെടുത്തിയില്ല. എടിഎം ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍നിന്നു കര്‍ണാടകയിലേക്കുള്ള നീക്കങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ ഖുര്‍ദേയുടെ എടിഎം കാര്‍ഡും മൊബൈല്‍ ഫോണും പ്രതി കവര്‍ന്നിരുന്നു. കര്‍ണാടകയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് നാസിക്, മിറാജ് ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ നിരവധിയിടങ്ങളില്‍നിന്നു എടിഎം വഴി പ്രതി പണം പിന്‍വലിച്ചു. മോണിക്കയുടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ പോലിസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് 39കാരിയായ മോണിക്കയെ പനാജിയിലെ സന്‍ഗോള്‍ഡയിലുള്ള ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈയും കാലും കട്ടിലിനോട് ചേര്‍ത്തുകെട്ടി പൂര്‍ണനഗ്‌നയായ നിലയിലാണ് മൃതദേഹം പൊലിസ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മോണിക്കയെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് തെളിഞ്ഞിരുന്നു. ഒപ്പം മോണിക്ക ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന സംശയവുമുണ്ട്.
മോണിക്കയുടെ ഫഌറ്റ് കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. മോണിക്ക ഒറ്റയ്ക്കാണ് മൂന്നു കിടപ്പു മുറികളുള്ള ഫഌറ്റില്‍ വാടകക്ക് താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് ഇവിടേക്ക് താമസം മാറിയത്. സുഗന്ധദ്രവ്യ ഗവേഷണവും വില്‍പനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്. കെട്ടിടത്തിലെ കാവല്‍ക്കാരനെ ചോദ്യംചെയ്‌തെങ്കിലും ആരും അകത്ത് കടന്നതായി അറിയില്ലെന്നാണ് അയാള്‍ മൊഴി നല്‍കിയത്. വിവാഹിതയാണെങ്കിലും മോണിക്ക തനിച്ചാണ് കഴിഞ്ഞിരുന്നത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക