|    Feb 19 Mon, 2018 7:23 pm
FLASH NEWS

ഗവി ഭൂമി സമരസമിതിയുടെ രാപ്പകല്‍ സമരം ബിജെപിയുടെ നിയന്ത്രണത്തിലാക്കി

Published : 20th January 2017 | Posted By: fsq

 

പത്തനംതിട്ട: ഗവി നിവാസികളെ മുന്‍ നിര്‍ത്തി ഗവി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തുന്ന രാപകല്‍ സമരം ബിജെപി നിയന്ത്രണത്തിലാക്കി. എന്‍ഡിഎ ഘടക കക്ഷിയായ ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിനെ സമരത്തില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് ബിജെപി സംസ്ഥാനത്ത് ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഗവി ഭൂസരമ സമിതിയുടെ രാപകല്‍ സമരവും ഏറ്റെടുത്തിരിക്കുന്നത്. ഗവി നിവാസികളായ നൂറു കണക്കിന് ആദിവാസികളും തോട്ടം തൊഴിലാളികളും അടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക, സര്‍ക്കാരും, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനും ഇവര്‍ക്കെതിരെ എടുത്തിട്ടുള്ള മനുഷ്യാവകാശ ലംഘന നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങി പതിനാലോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗവി ഭൂമി സമരസമിതിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂര്‍ ദിനരാത്ര സമരം ഇന്ന് രാവിലെ 11ന് പത്തനംതിട്ട സിവില്‍ സ്റ്റേഷനു മുമ്പില്‍ ആരംഭിക്കുന്നത്. അരിപ്പ ഭൂസമര നായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീരാമന്‍ കൊയ്യോന്‍ സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു സമരത്തില്‍ പങ്കെടുക്കും. 21ന് രാവിലെ 10ന് സമാപന സമ്മേളനത്തില്‍ ബിജെപി  നേതാവ് സി കെ പത്മനാഭന്‍, എന്‍ഡിഎ അനുകൂല സംഘടന നേതാക്കളും സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss