|    May 23 Tue, 2017 4:20 pm
FLASH NEWS

ഗവിയിലേക്ക് പോയ വിനോദസഞ്ചാരികളുടെവാഹനം അപകടത്തില്‍പ്പെട്ടു

Published : 12th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: ഗവിയിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ ആറ് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.തമിഴ്‌നാട് ചെന്നൈ സ്വദേശികളായ സെല്‍വരാജ് (43), ലക്ഷ്മി (32), മനോജ് (14) ശരവണന്‍ (43), ശരവണകുമാര്‍ (42), സഞ്ചല (26) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.കെ.എഫ്.ഡി.സിയുടെ ഗവി പാക്കേജില്‍ ഗവിയിലേക്ക് പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.തമിഴ്‌നാട്ടില്‍ നിന്നും കുടുംബസമേതം രണ്ട് വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്.ഗവിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ സ്‌കൂളിനു സമീപം മുന്നില്‍ പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആംബുലന്‍സില്‍ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day