|    Jul 22 Sun, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗവാസ്‌കറിനെ വിലക്കാനൊരുങ്ങി ബിസിസിഐ

Published : 9th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനെ വിലക്കാനൊരുങ്ങി ബിസിസിഐ. നിലവില്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളുടെ മാര്‍ക്കറ്റിങ് ഏജന്‍സിയായ പിഎംജി ഗ്രൂപ്പിന്റെ  ഡയറക്ടറാണ് ഗവാസ്‌കര്‍. കമന്റേറ്ററായി തുടരണമെങ്കില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ഗവാസ്‌കറിനുള്ള ഓഹരി വില്‍ക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. കമന്റേറ്ററായി തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ അദ്ദേഹം ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഓഹരി വില്‍ക്കാന്‍ ഗവാസ്‌ക്കര്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസിസിഐയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss