|    Aug 17 Fri, 2018 6:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗവാസ്‌കറിനെതിരായ പരാതി; എഡിജിപിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Published : 5th August 2018 | Posted By: kasim kzm

കാട്ടാക്കട: പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ കടന്നുപിടിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകളുടെ രഹസ്യമൊഴി കാട്ടാക്കട കോടതി രേഖപ്പെടുത്തി. ബറ്റാലിയന്‍ എഡിജിപി ആയിരുന്ന സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാറിനെ പോലിസുകാരനായ ഗവാസ്‌കര്‍ ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം നടത്തിയതായി നല്‍കിയ പരാതിയിലാണു സെക്്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്തിയത്.
എഡിജിപിയുടെ ഡ്രൈവര്‍ ആയ കുറ്റിച്ചല്‍ സ്വദേശി ഗവാസ്‌കറിനെ അടിച്ചതുമായി ബന്ധപ്പെട്ടു പോലിസ് എഡിജിപിയുടെ മകള്‍ക്കെതിരേ കേസ് എടുത്തതിനെ തുടര്‍ന്നാണു ഗവാസ്‌കറിനെതിരേയും പരാതി നല്‍കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം ആണ് വനിതാ മജിസ്‌ട്രേറ്റ് ആയ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മറിയം സലോമി മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെ രഹസ്യമായി മൂന്നു സഹായികള്‍ക്ക് ഒപ്പം കോടതിയിലെത്തിയ എഡിജിപിയുടെ മകള്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ എത്തിയാണ് മൊഴി നല്‍കിയത്. നാലര ആയിട്ടും മൊഴി രേഖപ്പെടുത്തി തീരാത്തതിനാല്‍ അഞ്ചോടെ വീണ്ടും ചേംബറില്‍ എത്തി രഹസ്യമൊഴി രേഖപ്പെടുത്തല്‍ തുടര്‍ന്നു.
ഏതാണ്ടു മൂന്നു മണിക്കൂര്‍ ആണ് മൊഴി രേഖപ്പെടുത്തിയത്. എഡിജിപിയുടെ മകള്‍ മൊഴി നല്‍കാന്‍ എത്തിയതറിഞ്ഞ് വന്‍ ജനക്കൂട്ടം കോടതിവളപ്പി ല്‍ എത്തിയിരുന്നു. മൊഴിയെടുക്കല്‍ കഴിഞ്ഞ ഉടന്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എഡിജിപിയുടെ മകളെ കാറില്‍ കയറ്റി കൊണ്ടുപോവാനും കാട്ടാക്കട പോലിസിന്റെ ശ്രമിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss