|    Aug 24 Thu, 2017 1:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗവര്‍ണറുടെ മുന്നില്‍ മുഖ്യമന്ത്രി ചെന്നത് അപമാനം : ചെന്നിത്തല

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കാനും മുഖ്യമന്ത്രി പോവാനും പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ഗവര്‍ണറുടെ മുന്നില്‍ ഇരുന്ന ഇരിപ്പ് കേരളത്തിനുതന്നെ അപമാന—മാണ്. എവിടെയെങ്കിലും ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ ഗവര്‍ണര്‍ വിളിച്ചാല്‍, ജനങ്ങള്‍ തിരഞ്ഞെടുത്തൊരു മുഖ്യമന്ത്രി ഓടിച്ചെല്ലേണ്ട കാര്യമൊന്നുമില്ല. ഗവര്‍ണറോട് എനിക്ക് വരാന്‍ മനസ്സില്ലെന്നും എന്നെ കേരളത്തിലെ ജനങ്ങളാണ് തിരഞ്ഞെടുത്തതെന്നും പിണറായി വിജയന്‍ പറയുമെന്നായിരുന്നു കരുതിയത്. ഗവര്‍ണറുടെ മുന്നില്‍ പോയി പഞ്ചപുച്ഛമടക്കിയിരുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനമാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍പ്പെട്ട് നാണംകെട്ട് മുഖംനഷ്ടപ്പെട്ട് ബിജെപി നേതാക്കന്മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ബിജെപിയുടെ നേതാക്കള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കുന്നൊരു അവസ്ഥ ഉണ്ടായപ്പോള്‍ അടിയന്‍ രക്ഷിപ്പോം എന്നുപറഞ്ഞാണ് സിപിഎം അവരെ രക്ഷിക്കാന്‍ മുന്നോട്ടുവന്നത്. സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടുമെന്ന് ഒരു ആര്‍എസ്എസ് നേതാവ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. ഇത് പറഞ്ഞതോടുകൂടി സിപിഎം നെഞ്ചിലടിച്ച് നിലവിളിക്കുകയാണ്. ഞങ്ങളാരും ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നില്ല. പിണറായി വിജയന്‍ അഞ്ചുവര്‍ഷം ഭരിച്ചാല്‍ പിന്നെ യുഡിഎഫിന്റെ വഴി വളരെ എളുപ്പമാവും. പിണറായി വിജയന്‍ എന്നത് ഒരു വ്യക്തിയല്ല; കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക