|    Nov 18 Sat, 2017 5:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ല: സപീക്കര്‍

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം ആരായാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്ക ര്‍ പി ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസ്സമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി ചെന്നത് സൗഹാര്‍ദമുള്ളതിനാലാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ഇതു ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതിനെ ഒരു അധികാരപ്രയോഗമായി കാണേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ തലസ്ഥാനത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും ബഹളങ്ങളും ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക